ദമ്മാം: മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയിലെ അൽ കോബാറിൽ മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി തുണ്ടത്തിൽ സാജിം അബൂബക്കർ കുഞ്ഞു (51)വാണ് മരണപ്പെട്ടത്. അവധി കഴിഞ്ഞു തിരിച്ചെത്തിയ സാജിം പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂർച്ചിക്കുകയും സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു.
ദീർഘകാലമായി അൽ കോബാറിൽ താമസിക്കുന്ന സാജിം ദമാമിലെ സറാക്കോ കമ്പനിയിൽ ആർക്കിടെകറ്റായി ജോലി ചെയ്തു വരികയായിരുന്നു. നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗം, തലാൽ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവരത്തിച്ചു വരികയായിരുന്നു. ഭാര്യ ഷക്കീല, മകൾ സൈന (ദമാം ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി) പിതാവ്: വെമ്പായം അബൂബക്കർ, മാതാവ്:ഉമ്മുകുൽസു, സഹോദരി: സീന