ന്യൂദൽഹി: നീറ്റ് നെറ്റ് വിഷയം പാർലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. ബഹളത്തെ തുടർന്ന് ലോകസഭ തിങ്കളാഴ്ചവരെ പിരിഞ്ഞു. രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഏതു വിഷയവും ചട്ട പ്രകാരം ചർച്ച ചെയ്യാൻ തയാറെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു.
മരണപെട്ട മുൻ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇരു സഭകളും ആരംഭിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗതിന്മേലുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം നീറ്റ് വിഷയം ഉയത്തിയത്. ചോദ്യ പേപ്പർ ചോർച്ച ലോക് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും വിദ്യാർഥികൾക്കൊപ്പമാണെന്ന സന്ദേശം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയത്തിന് സ്പീകർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ബഹളം വച്ചു. ലോക്സഭ 12 മണി വരെ നിർത്തി വെക്കുന്നതായി സ്പീക്കർ അറിയിച്ചു. 12 മണിക്ക് ശേഷം സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. ഇതേതുടർന്ന് തിങ്കളാഴ്ച വരെ സഭ നിർത്തി വെക്കുന്നതായി സ്പീക്കർ അറിയിച്ചു. സർക്കാരിന് അസഹിഷ്ണുതയാണെന്നും പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷം സഭയുടെ അന്തസിന് കളങ്കമുണ്ടാക്കുകയാണെന്ന് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. മല്ലികാർജുൻ ഖർഗെ രാജ്യസഭയിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ചർച്ച ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രണ്ടുതവണ രാജ്യസഭയും നിർത്തിവച്ചു.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]