ഖമീസ് മുശൈത്ത്: ശക്തമായ ചൂടിന് ആശ്വാസം നൽകി ഖമീസിലും പരിസരത്തും കനത്ത മഴ വർഷിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് ഇടിയോട് കൂടിയുള്ള മഴ വർഷിച്ചു തുടങ്ങിയത്.
സൌദിയിലെ ചൂട് കുറഞ്ഞ പ്രദേശങ്ങളായ അബഹയിലും ഖമീസിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു. അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കേണ്ട അബഹയിലും ഖമീസിലും താരതമ്യേന തിരക്ക് കുറവായിരുന്നു. സീസണിൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്ന സ്വദേശികളെയും വിദേശികളെയും നിരാശപ്പെടുത്തിയാണ് കാലാവസ്ഥ കടന്നുപോയത്.
ഇന്നത്തെ മഴ കാലാവസ്ഥയിൽ മാറ്റം വരാനും ചൂട് കുറയാനും ഇടയാകുമെന്ന് പ്രതീക്ഷിക്കാം. “സൈഫിയ്യ” പ്രതീക്ഷിച്ച കച്ചവടക്കാർക്കും അനുബന്ധ തൊഴിലിൽ ഏർപ്പെട്ടവർക്കും ആശ്വാസമാകും ഇന്നത്തെ മഴ.