പേരാമ്പ്രയിൽ യുഡിഎഫ് -സിപിഎം സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് -സിപിഎം പ്രതിഷേധങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിചാര്ജും കണ്ണീർ വാതക പ്രയോഗവും നടത്തി.

കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.

സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യഴാഴ്‌ച സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles