തിരുവനന്തപുരം: മേൽപ്പാലത്തുനിന്ന് താഴേക്ക് വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി മരണപ്പെട്ടു. കൂടെയുണ്ടായിരുന്നണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരിക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ആശുപത്രിയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു യാത്രികർ താഴെ സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളികൾ അപകട സ്ഥലതെത്തി പരുക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. സ്കൂട്ടർ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് താഴേക്ക് വീണതാണെന്നാണു പ്രാഥമിക നിഗമനം. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തങ്ങിനിൽക്കുന്നുണ്ട്. ഇവിടെനിന്ന് ഏറെ താഴെയുള്ള സര്‍വീസ് റോഡിലേക്കാണു യാത്രികര്‍ വീണത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സര്‍വീസ് റോഡില്‍ അപകടസമയത്ത് ഒരു സ്‌കൂട്ടര്‍ മാത്രമാണ് കടന്നുപോയത്.



