28.5 C
Saudi Arabia
Friday, August 22, 2025
spot_img

എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടികൾ അവസാനിപ്പിക്കുക – നവയുഗം

ദമ്മാം:  ഫ്ലൈറ്റുകൾ സമയക്രമം പാലിക്കാതെയും, പലപ്പോഴും ക്യാൻസൽ ചെയ്തും എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിക്കുകയാണ്. ഒരു പ്രൊഫഷണൽ  കമ്പനിയെപോലെ പെരുമാറി, കസ്റ്റർമാർമാരോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ അവസാനിപ്പിക്കണമെന്നു നവയുഗം സാംസ്ക്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളിൽ നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം സൈഹാത്ത്  യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു.

ജയേഷ് രക്തസാക്ഷി പ്രമേയവും, ജാവേദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈൻ സ്വാഗതം ആശംസിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

സൈഹാത്ത്  യൂണിറ്റ് ഭാരവാഹികളായി ഹുസൈൻ (രക്ഷാധികാരി), ജാവേദ് (പ്രസിഡന്റ്), വിപിൻ, അനീഷ് (വൈസ് പ്രസിഡന്റ്മാർ), ജയേഷ് (സെക്രട്ടറി), നിവിൻ, ഇർഷാദ് (ജോയിന്റ് സെക്രെട്ടറിമാർ), ഷമീം (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. നവയുഗം നേതാക്കളായ വർഗ്ഗീസ്, രാജൻ കായംകുളം, റഷീദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles