33.9 C
Saudi Arabia
Friday, October 10, 2025
spot_img

ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിലാണ് നാലു സൈനികർ മരണപ്പെട്ടത്. കത്വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ആറ് സൈനികരെ ആശുപത്രിയിലേക്കു മാറ്റി.

സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ ഒളിച്ച ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ജമ്മു മേഖലയിൽ  രണ്ടു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

Related Articles

- Advertisement -spot_img

Latest Articles