തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടക്കുന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപത്തിന്മേലുള്ള ചർച്ചയിലാണ് രണ്ട് പേരും സഭയിൽ കൊമ്പു കോർത്തത്. സിപിഎം അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകളില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. എന്നാല്‍ മുൻ മന്ത്രി കെ.കെ.ശൈലജയെ ആര്‍എംപി നേതാവ് അപമാനിച്ചപ്പോള്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വീണാ ജോര്‍ജ് തിരിച്ചു ചോദിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമ കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയാണു ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വീണാ ജോര്‍ജ് പറഞ്ഞു. അരൂരിൽ എസ് സി വിദ്യാർഥി മർദ്ദനമേറ്റതുൾപ്പടെ ഒരു വിഷയത്തിലും സർക്കാർ വിട്ടു വീഴ്ച ചെയ്യില്ല, പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും കേസെടുത്തു പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത്തരം വിഷയങ്ങൾ വളരെ ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് രാമ പറഞ്ഞു. പോലീസ് നടപടി സംബന്ധിച്ചു മറുപടി പറയേണ്ട മുഖ്യമന്ത്രി സഭയിൽ ഹാജരാവാത്തത് തന്നെ ഇതിൽ സർക്കാരിന്റെ അലംഭാവമാണ് സൂചിപ്പിക്കുന്നത്.
അരൂരിലെ പെൺകുട്ടി നടുറോഡിൽ ക്രൂരമായി മർട്ടിക്കപെട്ടപ്പോൾ പ്രതി സി പി എം അനുഭാവിയായത് കൊണ്ടാണ് സംരക്ഷിക്കപ്പെട്ടത്. കുസാറ്റിൽ കലോൽസവത്തിനിടെ പെൺകുട്ടിക്കെതിരെ അതിക്രമം ഉണ്ടായത് ഇടതു പക്ഷ സിൻഡികേറ്റ് അംഗത്തിൽ നിന്നാണ്. കാലടി കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവായ രോഹിത് എന്നയാളാണ് പെണ്‍കുട്ടിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചത്. പെൺ കുട്ടി തെളിവ് സഹിതം പരാതിപ്പെട്ടിട്ടും ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇരുപതോളം പെൺ കൂട്ടികളുടെ ചിത്രമാണ് ഇയാൾ പ്രചരിപ്പിച്ചത്. കണക്കുകൾ നിരത്തിയുള്ള രമയുടെ പ്രസംഗം ഭരണ ബെഞ്ചിനെ ചൊടിപ്പിച്ചു. രമയും വീണയും ഏറെ വൈകാരികമായാണു പല അവസരങ്ങളിലും പ്രതികരിച്ചത്. പലപ്പോഴും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.