റാഞ്ചി: നീറ്റ് യു ജി പരീക്ഷാ പേപ്പർ ചോർച്ചാ വിവാദ കേസിലെ മുഖ്യ പ്രതികളിലൊരാളായ റോക്കി എന്ന രാകേഷ് രഞ്ജനെ സി ബി ഐ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് ഇയാളെ സി ബി ഐ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു.
പാറ്റ്ന – ഹസാരിബാഗ് പേപ്പർ ചോർച്ചാ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ സി ബി ഐ അറസ്റ്റ് ചെയ്തത്. പ്രതിയുമായി ബന്ധമുള്ള പാറ്റ്നയിലെയും പശ്ചിമ ബംഗാളിലെയും നാല് സ്ഥലങ്ങളിൽ അന്വേഷണസംഘം പരിശോധന നടത്തി.