ഇതര സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര പഠനത്തിനായി പ്രവേശന പരീക്ഷ എഴുതി കാത്തിരുന്നവരാണ് വിദ്യാർഥികളിൽ അധികവും. പരീക്ഷാഫലം വൈകുന്നതോടെ ഇവരുടെ തുടർ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇത് സംബന്ധിച്ച് ബിരുദാനന്തരപ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് അഡ്വ. ഹാരിസ് ബീരാന്‍ എംപി കത്തയച്ചു. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാകും വിധം പ്രവേശന നടപടികള്‍ ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്ക് ലിസ്റ്റ്സ മര്‍പ്പിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും അലിഗര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.നെയ്മ ഖാത്തൂന് അയച്ച കത്തില്‍ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.