തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ ഹാജരായില്ല. പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജാരാകത്തതിനെ തുടർന്ന് കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചു. ജോലി സംബന്ധമായ തിരക്ക് കാരണമാണ് ശ്രീറാമിന് ഹാജരാവാൻ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്.
കുറ്റപത്രം വായിക്കുന്നതിനു മുൻപുള്ള പ്രാഥമിക വാദം ഇന്ന് കോടതി പരിഗണിച്ചു. കൊലപാതകം നടന്നിട്ട് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും ഇതുവരെ വിചാരണ നടപടികൾ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതിനിടയിൽ രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് മദ്യപിച്ച് അമിത വേഗതയിൽ വാഹനോടിച്ച ശ്രീരാം വെങ്കട്ടരാമൻ ഓടിച്ച കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിന് മരണം സംഭവിച്ചത്.