33.9 C
Saudi Arabia
Friday, October 10, 2025
spot_img

മോദി സർക്കാരിന്റെ ആദ്യ ബജെറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ

ന്യൂ​ദ​ൽ​ഹി : മൂ​ന്നാം മോദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ 11 മണിക്ക്  ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാർലമെന്റിൽ അ​വ​ത​രി​പ്പി​ക്കും. പുതിയ ബ​ജ​റ്റ് ജ​ന​പ്രി​യയിരിക്കുമെന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഷ്ട്ര​പ​തി​യും പ​റ​ഞ്ഞി​രു​ന്നു.

ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യുള്ള സാ​മ്പ​ത്തി​ക സ​ർ​വേ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ (സി​ഇ​എ) മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം​ ത​യാ​റാ​ക്കി​യതായിരുന്നു​ സാ​മ്പ​ത്തി​ക സ​ർ​വേ. ഒ​രു പു​തി​യ ഇ​ന്ത്യ​ക്കാ​യു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ട്, നിലവിലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​വ​സ്ഥ, വി​ല​യും പ​ണ​പ്പെ​രു​പ്പ​വും തു​ട​ങ്ങി​യ​വ വിശദീകരിക്കുന്നതായിരുന്നു  സാ​മ്പ​ത്തി​ക സ​ർ​വേ റി​പ്പോ​ർ​ട്ട്.

യുവാക്കളെയും സ്ത്രീകളെയും പരിഗണിക്കുന്നതാവും പുതിയ ബജറ്റ് എന്ന് കരുതപ്പെടുന്നു. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബജെറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

Related Articles

- Advertisement -spot_img

Latest Articles