26.5 C
Saudi Arabia
Tuesday, July 8, 2025
spot_img

സൗണ്ട് സ്റ്റോം സം​ഗീ​തോ​ത്സവം ഡിസംബർ 12 മുതൽ റിയാദിൽ

റിയാദ്: സൗദിയിലെ സം​ഗീതപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൗണ്ട് സ്റ്റോം ഫെസ്റ്റിവലി​ന്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 12 മുതൽ 14 വരെ റിയാദിലെ ബ​ൻ​ബാ​ൻ ഏരിയ​യി​ലാണ് പരിപാടികൾ. ഫെസ്റ്റിവലി​ന്റെ അഞ്ചാമത് പതിപ്പാണിത്.

പ്രശസ്ത ​ഗായകനും റാപ്പറുമായ എ​മി​നെ​മി​​ന്റെ നേതൃത്വത്തി​ൽ നിരവധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ താരങ്ങളു​ടെ പങ്കാളിത്തത്തോടെ​യാ​ണ് ‌ഇത്തവണത്തെ പതിപ്പെത്തുന്നത്. അ​മേ​രി​ക്ക​ൻ റോ​ക്ക് ബാൻഡാ​യ തേർട്ടി സെ​ക്ക​ൻ​ഡ്സ് ടു മാർസ്, ബ്രി​ട്ടീ​ഷ് റോ​ക്ക് ബാ​ൻ​ഡ് ‘മ്യൂസ്’, ജർമൻ ഡി.​ജെ ബോറിസ് ബ്രെ​സി​യ, ബ്രി​ട്ടീ​ഷ്-​കനേ​ഡി​യ​ൻ ഡി.​ജെ റിച്ചി ഹാട്ടൺ, ഇറ്റാലി​യ​ൻ ഡി.​ജെ മാ​ർ​ക്കോ കൊറോള, സ്വി​സ് അഡ്രിയാറ്റിക് ഡി.​ജെ ജോഡിയാ​യ അഡ്രി​യാ​ൻ ഷാല, അഡ്രിയാൻ ഷ്വൈറ്റ്സ​ർ എന്നിവരും പരിപാടികളവതരിപ്പിക്കും.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഗീ​തോ​ത്സ​വ​മാ​യി സൗ​ണ്ട് സ്​​റ്റോം തുടരുന്നുവെന്ന്​ എം.​ഡി.​എൽ ബെസ്റ്റിന്റെ സി.​ഇ.​ഒ റമദാൻ അ​ൽ ഹർതാ​നി പറഞ്ഞു. കലാപര​വും സംഗീതപരവു​മാ​യ വി​നോ​ദ​രംഗത്തെ നിലവിലെ വികസനം മെച്ചപ്പെടുത്തുന്നതിലും സം​ഗീ​ത സർഗാത്മകതയു​ടെ കേന്ദ്രമെന്ന നിലയിൽ സൗ​ദി​യു​ടെ സ്ഥാ​നം ഉറപ്പിക്കുന്നതിലും അതിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles