41.6 C
Saudi Arabia
Friday, August 22, 2025
spot_img

നിതി ആയോഗ് യോഗം ഇന്ന്, മമത ബാനർജിയുടെ സാന്നിധ്യം ശ്രദ്ധേയം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിമാർ ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. യോഗത്തിൽ പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ ആശങ്കകളും അടിയന്തര പ്രശ്നങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിക്കും. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി വിഭാവനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന “വിക്ഷിത് ഭാരത്@2047” എന്നതാണ് യോഗത്തിൻ്റെ കേന്ദ്ര തീം.

കേന്ദ്ര ബജറ്റിൽ കാണിച്ച അവഗണന ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബംഗാളിനോട് കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിനെതിരെ യോഗത്തിൽ പ്രതിഷേധിക്കാൻ ഉദ്ദേശിക്കുന്നതായി ബാനർജി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താൻ ഒരു ഏകീകൃത വേദിയുടെ ആവശ്യകത അവർ ചൂണ്ടി കാണിച്ചു. മമതയുടെ സാന്നിധ്യം ഇന്ത്യാ മുന്നണിയിലെ വിള്ളലായാണ് ഭരണപക്ഷം കാണുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ബഹിഷ്‌കരണത്തിന് തുടക്കമിട്ടത് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സുഖ്‌വീന്ദർ സിംഗ് സുഖു, കർണാടകയിലെ സിദ്ധരാമയ്യ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരും മുഖ്യമന്ത്രി ഭഗവന്ത് മാന്ന്,
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും യോഗത്തിൽ പങ്കെടുക്കില്ല. കേര മുഖ്യമന്ത്രിപിണറായി വിജയനും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles