39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഫ്ലൈനാസ് 160 പുതിയ വിമാനങ്ങൾ വാങ്ങുന്നു

റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്ലൈനാസ് 160 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇതിനായി എയർബസുമായി കരാറിൽ ഒപ്പുവെച്ചു. 30 ‘വൈഡ്-ബോഡി A330neo’ വിമാനങ്ങളും 130 ‘നാരോ ബോഡി A320-ഫാമിലി വിമാനങ്ങളുമാണ് പുതുതായി ഓർഡർ ചെയ്തത്. ഇതോടെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഫ്ലൈനാസ് ഓർഡർ നൽകിയ മൊത്തം വിമാനങ്ങളുടെ എണ്ണം 280 ആയി. എയർബസിൻ്റെ വൈഡ്-ബോഡി A330neo-യ്‌ക്കായുള്ള ഫ്ലൈനാസി​ന്റെ ആദ്യ ഓർഡറാണിത്.

ലണ്ടനിൽ നടന്ന ഫാർൺബറോ എയർഷോയിലാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) പ്രസിഡൻ്റ് അബ്ദുൽ അസീസ് അൽ ദുവൈലെജും ഫ്ലൈനാസ് ചെയർമാൻ അയ്ദ് അൽജെയ്ദും കരാറിൽ ഒപ്പുവച്ചത്. ഒപ്പിടൽ ചടങ്ങിൽ ഫ്ലൈനാസ് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ ബാൻഡർ അൽമോഹന്ന, വാണിജ്യ വിമാനത്തിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യൻ ഷെറർ, വാണിജ്യ ഇടപാടുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് പോൾ മൈജേഴ്‌സ് എന്നിവരും പങ്കെടുത്തു.

“ഞങ്ങൾ ലോകത്തെ സൗദിയുമായി ബന്ധിപ്പിക്കുന്നു” എന്ന മുദ്രാവാക്യത്തിന് കീഴിൽ വ്യോമയാന മേഖലയെ പരിവർത്തനം ചെയ്യുന്നതിനും ഫ്ലൈനാസിൻ്റെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030 യുമായി ഈ നീക്കം യോജിക്കുന്നു. പുതിയ കരാറിലൂടെ ആ​ഗോളതലത്തിലെ മികച്ച നാല് ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായി ഫ്ലൈനാസി​ന്റെ സ്ഥാനം ഉറപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles