ഇടുക്കി: ഇടുക്കിയിലെ ജന വാസ കേന്ദ്രങ്ങളിൽ ഇന്നലെ പുലിയിറങ്ങി. അയ്യപ്പൻ കോവില്‍ ചപ്പാത്ത് വള്ളക്കടവ് പുതുവലിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി ഇറങ്ങിയത്. പ്രദേശവാസിയുടെ വീട്ടിലെ സി സി ടി വി യില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രദേശവാസികൾ വനപാലകരെ വിവരം അറിയിച്ചു.
ഓട്ടോ റിക്ഷ ഡ്രൈവറായ ബിജുവാണ് പുലിയെ ആദ്യം കണ്ടത്. വള്ളക്കടവ് ഹെലിബറിയ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്ക് സമീപത്ത് വെച്ചായിരുന്നു ബിജു പുലിയെ കണ്ടത്. ഹെലിബറിയ സ്വദേശി ഫീലിപ്പോസിന്റെ വീട്ടിലെത്തിയ പുലി ആടുകളെ ആക്രമിച്ചു. ഇവിടുത്തെ സി സി ടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ടി വിയിൽ പുലിയുടെ ചലനങ്ങൾ കൃത്യമായി കാണാൻ കഴിയുന്നുണ്ട്.