28.8 C
Saudi Arabia
Monday, July 7, 2025
spot_img

ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു

കോട്ടയം :  സ്കൂളിലെ ഓട്ടമത്സരത്തി നിടെ കുഴഞ്ഞുവീണതിന തുടർന്ന്  ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനി മരണപ്പെട്ടു. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനി ക്രിസ്റ്റൽ സി.ലാൽ (കുഞ്ഞാറ്റ –12) ആണ് മരിച്ചത്. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകളാണ്.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന  ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു  ക്രിസ്റ്റൽ കുഴഞ്ഞു വീണത്. കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് ക്രിസ്റ്റൽ മരണത്തിന് കീഴടങ്ങിയത്. അമ്മ: നീതു ലാൽ. സഹോദരങ്ങൾ: ഏയ്ഞ്ചൽ സി.ലാൽ, നോയൽ സി. ലാൽ.

Related Articles

- Advertisement -spot_img

Latest Articles