ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്റെ വിജയത്തിനെതിരെ എതിർ സ്ഥാനാർഥിയുടെ ഹരജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: പെ​രിന്ത​ല്‍​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം  ഹൈ​ക്കോ​ട​തി ശ​രി​വെച്ചു. എ​തി​ർ​ സ്ഥാ​നാ​ര്‍​ഥി കെ.​പി മു​സ്ത​ഫ​ സമർപ്പിച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​വ​ലം 38 വോ​ട്ടു​ക​ള്‍​ക്കാ​യിരുന്നു  ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍​ നി​ന്നും വി​ജ​യി​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാണ് ഇ​ട​ത് സ്വ​ത​ന്ത്ര​ സ്ഥാനാർഥിയായി  മ​ത്സ​രി​ച്ച മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നത്.

പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​പ്പി​ല്ലാത്ത കാ​ര​ണ​ത്താ​ല്‍ 340 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ആ സമയത്ത് എ​ണ്ണി​യി​രു​ന്നി​ല്ല. എല്ലാ പോസ്റ്റൽ വോട്ടുകളും  എ​ണ്ണി​യി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ജ​യി​ക്കു​മാ​യി​രു​ന്നു  എ​ന്നാ​യി​രു​ന്നു മു​സ്ത​ഫ​ കോടതിയിൽ  വാ​ദിച്ചത്. മുഴുവൻ  പോ​സ്റ്റ​ല്‍ ബാ​ല​റ്റുകൾ  കൂ​ടി എ​ണ്ണി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു മു​സ്ത​ഫയുടെ ആ​വ​ശ്യം. എ​ന്നാ​ൽ പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​പ്പി​ല്ലാ​ത്ത പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ അ​സാ​ധു​വാ​കുമെന്ന കാരണത്താൽ  കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles