റിയാദ്: പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടില്‍ ഉമ്മർ (64) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയിൽ കഴിയുന്ന ഉമ്മറിനെ കാണാനും പരിചരിക്കാനും ഭാര്യയും മകളും റിയാദില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു ഉമ്മർ വിധിക്ക് കിഴടങ്ങിയത്. ഭാര്യ ഹലീമക്കും ഏക മകള്‍ നദ ഫാത്തിമക്കും മരണത്തിന് മുന്‍പ് ഉമ്മറിനെ കാണാൻ വിധി തുണച്ചില്ല.
പിതാവ്: മൊയ്തീന്‍കുട്ടി. മാതാവ്: ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സഹോദരന്‍ അസ്‌കര്‍ അലിയും കെഎംസിസി പ്രവര്‍ത്തകരും രംഗത്തുണ്ട്.