25.2 C
Saudi Arabia
Friday, October 10, 2025
spot_img

സൗദിയിൽ റോബോർട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സമ്പൂർണ്ണ വിജയം

ജിദ്ദ: കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്ററിൽ (കെ എഫ് എസ് എച്ച് & ആർ സി) അറുപതുകാരനിൽ നടന്ന പാൻക്രിയാറ്റിക് ഹെഡ് ട്യൂമർ ശസ്ത്രക്രിയ പൂർണ്ണമായ വിജയം നേടിയതായി അധികൃതർ അറിയിച്ചു. ആരോഗ്യ പരിചരണം ആധുനികവൽക്കരിക്കുന്നതിലും രോഗി പരിചരണത്തിലും
കെ എഫ് എസ് എച്ച് & ആർ സി കാണിക്കുന്ന പ്രതിബദ്ധതയുടെയും തെളിവാണ് ഈ നൂതന ശസ്ത്രക്രിയയുടെ വിജയമെന്ന് മെഡിക്കൽ സംഘം കൂട്ടിച്ചേർത്തു.

പൂർണമായും ഒരു റോബോട്ട് നടത്തിയ ശസ്ത്രക്രിയയിൽ, പാൻക്രിയാറ്റിക് തല, ആമാശയത്തിൻ്റെ ഒരു ഭാഗം, ചെറുകുടലിന്റെ ആദ്യഭാഗം, പിത്തരസം എന്നിവ നീക്കം ചെയ്‌തു. പരമ്പരാഗത ശസ്ത്രക്രിയാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന അപകടസാധ്യതയുള്ള അണുബാധയെ പ്രതിരോധിക്കുന്നു. ആശുപത്രി താമസ സമയം, മുറിവ് ഉണങ്ങുന്നതിനുള്ള കാല താമസം, അസഹ്യമായ വേദന എന്നിവ കുറക്കുന്നു എന്നതും റോബോർട്ടിക് ശസ്ത്രക്രിയയുടെ മെച്ചങ്ങളാണ്. രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച ഫലം ഉറപ്പാക്കുകയും അപകടസാധ്യതകളും സാധ്യമായ സങ്കീർണതകളും ഇതുമൂലം കുറയ്ക്കാൻ കഴിയും

ഇത്തരമൊരു നൂതന നടപടിക്രമം നടപ്പിലാക്കുന്നതിന് സർജൻമാർ, നഴ്‌സുമാർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, റേഡിയോളജി, തീവ്രപരിചരണ വിഭാഗങ്ങൾ, ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ യോഗ്യതയുള്ള മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമുകളുടെ തീവ്രമായ സഹകരണം ആവശ്യമാണ്.

വയറിന് മുമ്പ് ശസ്ത്രക്രിയകൾ നടത്തിയിട്ടില്ലാത്തതും മികച്ച ആരോഗ്യവും, അറുപതുകാരന്റെ റോബോട്ടിക് സർജറി പൂർണ്ണവിജയമാകാൻ സഹായകമായതായി മെഡിക്കൽ സംഘം വിലയിരുത്തി. റോബോട്ടിക് സർജറി നടപടിക്രമത്തിൻ്റെ കൃത്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുമ്പോൾ, എല്ലാ രോഗികൾക്കും ഇത് അനുയോജ്യമായ ഒന്നല്ല. മെഡിക്കൽ രംഗത്തെ ഈ നേട്ടം റോബോട്ടിക് സർജറിയുടെ ഉപയോഗം കൂടുതൽ രോഗികളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനത്ത് തുടരുന്ന കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ, ലോകത്തെ മികച്ച 250 അക്കാദമിക് മെഡിക്കൽ സെൻ്ററുകളുടെ പട്ടികയിൽ ആഗോളതലത്തിൽ 20-ാം സ്ഥാനം തുടർച്ചയായി രണ്ടാം വർഷവും നേടിയിട്ടുണ്ട്. രാജ്യത്തെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും മൂല്യവത്തായ ഹെൽത്ത് കെയർ ബ്രാൻഡാണ്.

Related Articles

- Advertisement -spot_img

Latest Articles