25.2 C
Saudi Arabia
Friday, October 10, 2025
spot_img

ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം.

തിരുവനന്തപുരം : കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം. മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നു നിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്.

നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. ചെറുകഥയിൽ മാത്രം സർഗ്ഗാത്മകാവിഷ്കാരം നടത്തി മലയാള സാഹിത്യത്തിലെ മഹാതേജസ്സായി നില കൊള്ളുന്ന ടി പത്മനാഭന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം

സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തുബംഗാൾ ഗവർണ്ണർ സി. വി ആനന്ദബോസ് സമ്മാനിക്കും.

Related Articles

- Advertisement -spot_img

Latest Articles