35 C
Saudi Arabia
Friday, October 10, 2025
spot_img

ഉക്രൈൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ റഷ്യയിൽ കൊ​ല്ല​പ്പെ​ട്ടു

തൃ​ശൂ​ര്‍: റ​ഷ്യ​ന്‍ സൈ​നി​ക സം​ഘ​ത്തി​നു നേ​രെ​ ഉക്രൈൻ നടത്തിയ  ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ കൊ​ല്ല​പ്പെ​ട്ടു. തൃശൂർ നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി സ​ന്ദീ​പ് (36) ആ​ണ് മ​രി​ച്ച​ത്. റ​ഷ്യ​ന്‍ സൈ​ന്യ​ത്തോ​ടൊ​പ്പം സഞ്ചരിക്കുകയായിരുന്നു സന്ദീപ്.

ഏ​പ്രി​ല്‍ രണ്ടാം തിയ്യതിയാണ് ഏ​ഴു പേ​രടങ്ങുന്ന സംഘത്തോടൊപ്പം സന്ദീപ്  റ​ഷ്യ​യി​ലേ​ക്ക് പോ​യ​ത്. മോ​സ്‌​കോ​യി​ല്‍ ഒരു റ​സ്റ്റോ​റ​ന്‍റി​ലാണ് ജോ​ലി​ എ​ന്നാ​ണ് സന്ദീപ് വീട്ടിൽ അറിയിച്ചിരുന്നത്. റ​ഷ്യ​ന്‍ സൈ​നി​ക ക്യാ​മ്പി​ലെ കാ​ന്‍റീ​നി​ലാ​ണ് ജോ​ലി​യെ​ന്നും സു​ര​ക്ഷി​ത​നാ​ണെ​ന്നും പിന്നീട് കുടുംബത്തെ അ​റി​യി​ച്ചി​രു​ന്നു.

പാ​സ്പോ​ര്‍​ട്ടും ഫോ​ണും നഷ്ടപ്പെട്ടതായും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ സ​ന്ദീ​പ്  റഷ്യൻ സൈ​ന്യ​ത്തി​ല്‍ ചേ​ര്‍​ന്ന​താ​യും പൗ​ര​ത്വം സ്വീ​ക​രി​ച്ച​താ​യും അറിയുന്നുണ്ട്. ​സൈ​ന്യ​ത്തി​ല്‍ ചേ​ർന്നാൽ പൗ​ര​ത്വം നൽകുന്ന ​സ​മ്പ്ര​ദാ​യം റ​ഷ്യ​യി​ലു​ണ്ട്.

സ​ന്ദീ​പ് ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തി​നു നേ​രെ  റൊ​സ്‌​തോ​വി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് റ​ഷ്യ​ന്‍ മ​ല​യാ​ളി വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ സ​ന്ദേ​ശം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സംഭവം നാട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച എം​ബ​സി തുറന്നാൽ മാത്രമേ  ഔദ്യോഗിക സ്ഥിരീകരണം  ലഭിക്കുകയുള്ളൂ

Related Articles

- Advertisement -spot_img

Latest Articles