കൊച്ചി: ഓൺ ലൈൻ ആപ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂരില്‍ യുവതി ആത്മഹത്യ ചെയ്തു. ആതിര എന്ന യുവതിയെ ഇന്ന് ഉച്ചയോടുകൂടിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളുള്ള ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ആതിരയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി സന്ദേശങ്ങൾ യുവതിക്ക് വന്നതായി പോലീസ് കണ്ടെത്തിയത്.
നഗ്‌ന ചിത്രങ്ങള്‍ യുവതിയുടെ ഫോണിലേക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ഭീഷണി സന്ദേശങ്ങളോട് പ്രതികരിച്ച യുവതി, അത്തരം മെസേജുകൾ അയച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് ശേഷവും ഫോണിലേക്ക് കോളും സന്ദേശങ്ങളും വന്നിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൊബൈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.