അഹമ്മദാബാദ്: ഹോട്ടലിലെ ലിഫ്റ്റ് പിറ്റിൽ വീണു കോട്ടയം സ്വദേശി ഗുജറാത്തിൽ മരണപ്പെട്ടു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബുവാണ് മരിച്ചത്. 45 വയസ്സ് പ്രായമായിരുന്നു. സൂറത്ത് റിംഗ് റോഡിലെ ഹോട്ടലിലാണ് അപകടം നടന്നത്. ആറാം നിലയിൽ നിന്നും ലിഫ്റ്റ് പിറ്റിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു.
സൂറത്ത് സ്മിമർ ആശുപത്രിയിയാണ് രഞ്ജിത്തിന്റെ മൃതദേഹമുള്ളത്. പോലീസ് നടപടികളും പോസ്റ്റ്മോർട്ടവും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ പറഞ്ഞു.