തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ സ്ഥാനം ഇ പി ജയരാജൻ ഒഴിഞ്ഞതായും ടി പി രാമകൃഷ്ണന് പകരം ചുമതല നല്കിയതായും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.
സി പി എമ്മിൽ പവർ ഗ്രൂപ്പുണ്ടെന്ന സതീശന്റെ വിമര്ശനത്തോട് പ്രതികരിച്ച ഗോവിന്ദൻ, കോൺഗ്രസ്സിൽ അവസരം ലഭിക്കാൻ ചൂഷണത്തിന് നിന്ന് കൊടുക്കണമെന്നാണ് പറഞ്ഞത്. എ ഐ സി സി മുൻ വനിതാ അംഗം സിമി റോസ്ബലിന്റെ വാക്കുകളെ പരമാർശിച്ചായിരുന്നു മറുപടി. കോൺഗ്രസ്സിൽ ലിംഗവിവേചനമുണ്ടെന്നും പ്രീതിപ്പെടുത്താൻ പറ്റാത്തവർക്ക് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിൽ ഇടം ലഭിച്ചില്ലെന്നും അവർ പറഞ്ഞതായി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സിനിമയിലെ പോലെ കോൺഗ്രസ്സിൽ പവർ ഗ്രൂപ്പുണ്ട്. പ്രായമായ സ്ത്രീകളെ കോൺഗ്രസ്സിൽ പരിഹസിക്കുന്നു. പ്രതിപക്ഷനേതാവും പവർ ഗ്രൂപ്പിലുണ്ടെന്ന് ഗോവിന്ദൻ പരിഹസിച്ചു.