തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഉപജാപസംഘമാണെന്നും പിണറായി വെറും നോക്കൂ കുത്തി മാത്രമാണെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നേതൃത്വം നൽകുന്ന ഉപജാപസംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നതെന്നും ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയം ഒരുക്കിക്കൊടുത്തത് പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയാണെന്ന് ഒരു ഭരണകക്ഷി എം എല്‍ എ യുടെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്. എസ് പി എല്‍ഡിഎഫ് എംഎല്‍എയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ എ ഡി ജി പിക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഗൌരവമുള്ളതാണ്. നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എംഎല്‍എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്റ്റർ നാടിനും സമൂഹത്തിനും അപമാനമാണ്.