28 C
Saudi Arabia
Friday, October 10, 2025
spot_img

കെ ടി ജലീലും മുഖ്യമന്ത്രിയെ കണ്ടു; അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് ഉറപ്പ് നൽകി

തിരുവനന്തപുരം: അഴിമതി നടത്തുന്ന ഒരു ഉദ്യോഗസ്ഥനെയും ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി കെ ടി ജലീൽ. അഴിക്കാരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ തസ്തികകളും ഓഫീസും  അനുഭവങ്ങളും വിലാസവും ഫോൺ നമ്പറും എല്ലാം ഉൾപ്പെടുത്തി വാട്സ്ആ പ്പിലൂടെ മുഖ്യമന്ത്രിക്ക് പരാതി നൽകാമെന്നും ജലീൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു ശേഷമാണ് ജലീലിന്റെ പ്രതികരണം. ആരെ കുറിച്ച് പരാതികളുണ്ടെങ്കിലും പറയാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി ജലീൽ അറിയിച്ചു.

കൈക്കൂലിക്കാരെ നേരിടുന്നതിന്  വിജിലൻസ് നൽകുന്ന നോട്ടുകൾ ഉദ്യോഗസ്റ്റർക്ക് കൈമാറുന്നതിനുള്ള ​എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പരാതിക്കാർക്ക് കൈ​മാ​റും. ലഭിക്കുന്ന പരാതികൾ തന്റെ കുറിപ്പോടെ മുഖ്യമന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറും

Related Articles

- Advertisement -spot_img

Latest Articles