34 C
Saudi Arabia
Friday, August 22, 2025
spot_img

യൂത്ത് കോൺഗ്രസ് സെക്രറ്റേറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു.  യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അബി  വർക്കിയെ പോലീസ് വളഞ്ഞിട്ട് തല്ലിയതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും എം ലിജുവും അടക്കമുള്ള നേതാക്കൾ സംഭവ സ്ഥലത്തെത്തിയിരുന്നു.

യൂത്ത് കോൺഗ്രസ്സ് നേതാവ് അബി വർക്കിയെ തല്ലിയ കന്റോൺമെന്റ്  എസ് ഐ ഷിജുവിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനിക്കുകയായിരുന്നു. ​പരിക്ക് പറ്റിയ അബിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന് അയവു വന്നതോടെ പ്രവർത്തകർ പ്രതിഷേധ സമരം നിർത്തി പിരിഞ്ഞുപോയി,

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ  ഡി ജി പി അജിത് കുമാറിനുമെതിരെ നിലമ്പൂർ എം എൽ എ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാതലത്തിൽ ​മുഖ്യമന്ത്രിയുടെ രാജി വെക്കണമെണാവശ്യ പ്പെട്ടുകൊണ്ടാണ്  യൂത്ത് കോൺഗ്രസ്സ് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നാടാതിയത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ൽ, വൈസ് പ്രസിഡൻറ് അബി വർക്കി എന്നിവരായിരുന്നു സെക്രറ്റേറിയേറ്റ് മാറച്ചിന് നേതൃത്വം നൽകിയത്. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തർക്കുനേരെ ലാത്തി വീശിയും ജല പീരങ്കി ഉപയോഗിച്ചും പോലീസ് പ്രതിരോധിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോവാൻ കൂട്ടാക്കിയില്ല.

കോട്ടയത്തും പത്തനംതിട്ടയിലും തൃശൂരിലും നടന്ന മാർച്ചിലും സംഘർഷം ഉണ്ടായിരുന്നു,

Related Articles

- Advertisement -spot_img

Latest Articles