കണ്ണൂർ: കണ്ണൂരിൽ അധ്യാപകനെ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടത്തിനാണ് അധ്യാപകനെ മർദ്ദിച്ചത്.
കണ്ണൂർ പള്ളികുന്ന് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ ഫൈസലിനാണ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേട്ടത്. പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിൽക്കുന്നത് ചോദ്യം ചെയ്തതിനാണ് വിദ്യാർഥികൾ മർദ്ദിച്ചത്.
അധ്യാപകൻ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണൂർ ടൗൺ കേസെടുത്തു അന്വേഷണം ആരംഭിച്ചു,