24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

മലപ്പുറത്ത് ഫ്ലാഷ് റബീഅ് നടത്തി

മലപ്പുറം: പ്രവാചകന്റെ ജന്മ മാസമായ റബീഇന്റെ വരവറിയിച്ചു കോണ്ട് മലപ്പുറം  മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാർഥികൾ മലപ്പുറത്ത് നടത്തിയ  ഫ്ലാഷ് റബീഅ്  ശ്രദ്ധേയമായി. ഫ്ലവർ ഷോ, ദഫ്, അറബന തുടങ്ങിയ പരിപാടികൾ ആനി നിരന്നു. പ്രകീർത്തന കാവ്യങ്ങൾ, മദ്ഹ് ഗാനങ്ങൾ, മദ്ഹ് പ്രഭാഷണം എന്നീ സെഷനുകൾ നടന്നു.

പ്രവാചകരുടെ ജീവിതം ദർശനം  എന്ന പ്രമേയത്തിൽ നടക്കുന്ന നൂറെ ഇക്സീർ കാമ്പയിന്റെ ഭാഗമായി ത്വലഅൽ ബദറു, റബീഅ് അസംബ്ലി, ഹദീസ് ഡിസ്പ്ലേ, പ്രകീർത്തനം, സ്നേഹപ്പൂവെ, സീറത്തു റസൂൽ, മുത്തുന്നബി മെഗാ ക്വിസ് തുടങ്ങി വ്യത്യസ്ഥ പ്രോഗ്രാമുകൾ നടക്കും.

സെപ്റ്റംബർ 12 ന് രാവിലെ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിന് പ്രമുഖ പ്രകീർത്തന സംഘങ്ങൾ നേതൃത്വം നൽകും. അയ്യായിരം പേർക്ക് ഭക്ഷണം നൽകും. ജീലാനി അനുസ്മരണത്തോടെ കാമ്പയിൻ അവസാനിക്കും.

 

Related Articles

- Advertisement -spot_img

Latest Articles