31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഗർഭസ്ഥ ശിശുവും അമ്മയും സ്വകാര്യ ആശുപത്രിയിൽ മരിച്ചു

കോഴിക്കോട്: സ്വാകര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചു.  വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരണപ്പെട്ടത്. ഇവരുടെ ഗർഭസ്ഥ ശിശു കോഴിക്കോട് അത്തോളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. ഗുരുത്തരാവസ്ഥയിലായതിനെ തുടർന്ന്  അമ്മയെ കോഴിക്കോടുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെ അമ്മയും മരണപ്പെട്ടു.. കുഞ്ഞ് മരിച്ച സമയത്ത് തന്നെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തത്തിന് പിന്നാലെയാണ് അമ്മ അശ്വതിയും മരിച്ചത്.

ഒരാഴ്ച മുമ്പാണ് അശ്വതിയെ അത്തോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന വരാത്തത് കാരണം മരുന്ന് നല്കിയിരുന്നു. എന്നാൽ വേദന വന്നെങ്കിലും പ്രസവം നടന്നില്ല. തുടർന്ന് ബന്ധുക്കൾ സിസേറിയൻ നടത്താൻ ആവശ്യപ്പെട്ടെങ്കിലും സാധാരണ പ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് അമ്മയുടെ നില മോശമാവുന്നതും കുട്ടി മരണപ്പെടുന്നതും.

Related Articles

- Advertisement -spot_img

Latest Articles