ബലാൽസംഗത്തിന് ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു നഴ്സ് രക്ഷപ്പെട്ടു,

പാറ്റ്ന: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ കൂട്ട ബലാൽസംഗം ചെയ്യാൻ ശ്രമം. ഡോക്ടറും മറ്റു രണ്ട് പേരും ചേർന്നാണ് ബലാൽസംഗത്തിന് ശ്രമിച്ചത്.  ഡോക്ടറുടെ ജനനേന്ദ്രിയത്തിനു ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച ശേഷം നഴ്സ് രക്ഷപ്പെട്ടു. ബീഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. ആർ ബി എസ് ഹെൽത്ത് കെയര് സെന്ററിൽ കഴിഞ്ഞ രാത്രിയാണ് നഴ്സിനെതിരെ അതിക്രമം നടന്നത്.

ഡ്യൂട്ടി കഴിഞ്ഞു പോവാൻ ഇറങ്ങിയ നഴ്സിനെ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്നു മദ്യലഹരിയിൽ ബലാൽ സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച നഴ്സ് ആശുപത്രിയിൽ നിന്നും പുറത്തേക്ക് ഓടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  ഡോക്ടരുൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles