ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനവും മേഖലയിലെ പ്രധാന നഗരവുമായ പോർട്ട് ബ്ലയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ശ്രീ വിജയപുരം’ എന്നാണ് നഗരത്തിന്റെ പുതിയ പേര്. രാജ്യത്തെ കൊളോണിയൽ അവശേഷിപ്പുകളിൽ നിന്നും മുദ്രകളിൽ നിന്നും മോചിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അമിത് ഷാ അറിയിച്ചു.