ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ജുബൈലിൽ മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി സുരേഷ് കൈമളാണ് മരണപ്പെട്ടത്. 38 വയസ്സായിരുന്നു. ജുബൈൽ വ്യവസായ മേഖലയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.
പിതാവ്. പുരുഷോത്തമ കൈമൾ, മാതാവ്. സുലോചന ദേവി