41.6 C
Saudi Arabia
Friday, August 22, 2025
spot_img

താനൂർ കസ്റ്റഡി മരണം; വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട താമിർ ജിഫ്രിയുടെ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വീണ്ടും സി ബി ഐക്ക് പരാതി നൽകി. അറസ്റ്റിലായ നാലുപേരിൽ അന്വേഷണം ഒതുക്കരുതെന്നും പിന്നിൽ നടന്ന ഗൂഡാലോചന പുറത്തു കൊണ്ട്  വരണമെന്നും കൂടുംബം ആവശ്യപ്പെട്ടു.

നിലമ്പൂർ എം എൽ എ പി വി അൻവർ, മുൻ എസ് പി സുജിത് ദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുംബം പരാതി നൽകിയത്.
2023 ആഗസ്ത് ഒന്നിനാണ് താനൂർ പോലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരിക്കുന്നത്.  താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദ്ദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നു. അതിൽ രണ്ടെണ്ണം മരണത്തിന് ശേഷം സംഭവിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles