മലപ്പുറം: മലപ്പുറം വണ്ടൂരിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പൂനെ വൈറോളജി ലാബിലെ ഫലം കൂടി ലഭ്യമായെങ്കിലെ നിപ സ്ഥിരീകരിക്കാനാവൂ.
ബാംഗ്ലൂരുവിൽ പഠിച്ചു കൊണ്ടിരുന്ന യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെത്തിയിരുന്നത്. തുടർന്ന് രണ്ടാഴ്ചയോളം ചികിൽസയിലായിരുന്ന യുവാവ് തിങ്കളാഴ്ച പേരിന്തൽമണയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.