30.1 C
Saudi Arabia
Friday, August 22, 2025
spot_img

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ന് കോഴിക്കോട്

കോഴിക്കോട്: ‘തിരുനബി(സ്വ) ജീവിതം, ദർശനം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കും. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം.

മീലാദ് സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. സർക്കിൾ തലത്തിൽ ഇന്നും നാളെയുമായി മീലാദ് സന്ദേശ റാലികളും സോൺ തലത്തിൽ തിരുനബി സദസ്സും ജില്ലാ തലത്തിൽ സെമിനാറുകളും സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിൽ പ്രവാചക സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയുള്ള ഫ്‌ളാഷ് മോബ്, മധുര വിതരണം അടക്കമുള്ള വിവിധ പരിപാടികളും സമ്മേളനത്തിന് മുന്നോടിയായി നടക്കും.

ഇന്ത്യക്കകത്തും പുറത്തുമുള്ള സ്നേഹജനങ്ങളുടെ സംഗമവേദിയായ സമ്മേളനത്തിന്റെ വിജയത്തിനായി മർകസിൽ നടന്ന സ്വാഗതസംഘം യോഗം സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. ജി അബൂബക്കർ, അബ്ദുല്ലത്വീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ബി പി സിദ്ദീഖ് ഹാജി, മുഹമ്മദലി മാസ്റ്റർ മാവൂർ, സലീം അണ്ടോണ, അഫ്‌സൽ കൊളാരി, മുഹമ്മദലി സഖാഫി വള്ള്യാട്, ബശീർ സഖാഫി കൈപ്രം, ബിച്ചു മാത്തോട്ടം, ഷമീം കെ കെ, അബ്ദുറഹീം മൂഴിക്കൽ, മജീദ് ചാലിയം, അക്ബർ ബാദുശ സഖാഫി, മിസ്തഹ് മൂഴിക്കൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles