കാസറഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകൾ ട്രയിൻ തട്ടി മരിച്ചു. കോട്ടയം സ്വദേശികളായ ചിന്നമ്മ (68) അലീന തോമസ് (63) ഏഞ്ചൽ (39) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. വിവാഹം കഴിഞ്ഞ് തിരിച്ചുപോവുമ്പോഴാണ് അപകടമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റൊന്നിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന കോയമ്പത്തൂർ – ഹിസാർ സൂപ്പർ എക്സ്പ്രെസ് ട്രയിൻ മൂന്നുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.