റിയാദ്: റഹീമിന്റെ മോചനം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത മാസം ആരംഭിക്കും. വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിയിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച കേസുകൾ റിയാദ് ക്രിമിനൽ കോടതിയിലാണ് നടക്കുന്നത്. ഒക്ടോബർ 17 ന് കേസിലെ അന്തിമ വാദം ആരംഭിക്കുമെന്ന് നിയമ സഹായ സമിതി അറിയിച്ചു.
മരണപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട മുഴുവൻ സംഖ്യയും കുടുംബത്തിന് കൈമാറിയിട്ടുണ്ട്. കേസ് സംബന്ധമായ എല്ലാ വിവരങ്ങളും റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും റഹീം നിയമ സഹായ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,