മൂന്നാർ: വിവാഹം ഷൂട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫറെ വധുവിന്റെ ബന്ധുക്കൾ മർദ്ദിച്ചു പരിക്കേൽപ്പിച്ചു. തൊടുപുഴ സ്വദേശി ജെറിനാണ് മർദ്ദനമേറ്റത്. ജെറിൻ എറണാകുളം പാലക്കുഴിയിലാണ് ഇപ്പോൾ താമസിക്കുന്നത്. തിങ്കളാഴ്ച മാങ്കുളത്ത് വെച്ചാണ് സംഭവം.
പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും മാങ്കുളം സ്വദേശിനിയായ യുവതിയുടെയും വിവാഹ ചടങ്ങ് ഷൂട്ട് ചെയ്യാനെത്തിയതായിരുന്നു ജെറിനും സംഘവും. ഇവരുടെ താമസ സ്ഥലത്ത് വെച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി ജെറിനും മറ്റും തർക്കത്തിലേർപ്പെട്ടിരുന്നു.
തിങ്കളാഴ്ച ചടങ്ങുകൾ കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ഇവരുടെ കാർ തടഞ്ഞു നിർത്തി വധുവിന്റെ ബന്ധുക്കൾ ജെറിനെ മർദ്ദിച്ച് പരിക്കേൽപ്പികുകയായിരുന്നു.



