തിരുവനന്തപുരം: പി ശശിയെ മാതൃകാ പ്രവർത്തകനാക്കിയും എ ഡി ജി പി അജിത് കുമാറിനെ തലോലിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവർ എം എൽത എക്ക് സി പി എം പരമ്പര്യമില്ലെന്നും കോൺഗ്രസ് പരമ്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊളിറ്റിക്കൽ സെക്രട്ടറി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടിയാണ് അദ്ദേഹത്തെ ഉത്തരവാദിത്വം ഏല്പിച്ചതെന്നും അദ്ദേഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ശശിയെ പൂർണമായും ന്യായീകരിച്ചു.
എ ഡി ജി പിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം പൂർത്തിയകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇടത് ഘടക കക്ഷികളും സി പി ഐ പ്രത്യേകിച്ചും ആവശ്യപ്പെട്ടിട്ടും അജിത് കുമാറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല.