മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കടുത്ത ആരോപണവുമായി പി വി അൻവർ എം എൽ എ. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നേരത്തെ മുഖ്യമന്ത്രി നടത്തിയ വർത്താസമ്മേളനങ്ങളിലെ പരമാർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അൻവർ.
കളക്കടത്തുകാരിൽ നിന്നും പി ശശി പണം പറ്റുന്നുണ്ട് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നതെന്നും അൻവർ പറഞ്ഞു. പി ശശി മാതൃകാപുരുഷനാണെന്ന മുഖ്യമന്ത്രിയുടെ പരമാർശങ്ങൾ വാസ്തവ വിരുദ്ധമാണ്. ശശിയുടെ തെറ്റായ പ്രവാര്ത്തനങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകരും രക്ത സാക്ഷികളുടെ ബന്ധുക്കളും ഒട്ടേറെ പരാതികൾ എന്നോട് പങ്ക് വെച്ചിട്ടുണ്ട്. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്.
എ ഡി ജി പി അജിത് കുമാർ എനിക്കെതിരെ ഉന്നയിച്ച അതേ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ ഉണയിച്ചതെന്നും അൻവർ പറഞ്ഞു. ആരൊക്കെയാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അതിൽ നിന്നും മനസ്സിലാകുമെന്നും അൻവർ പറഞ്ഞു.