41.6 C
Saudi Arabia
Friday, August 22, 2025
spot_img

ജീവനിൽ ഭയമില്ല; നീതിക്കുവേണ്ടി അവസാനം വരെ പോരാട്ടം തുടരും

മലപ്പുറം: എന്റെ ആത്മ വിശ്വാസത്തെ ആർക്കും തകർക്കാനാവില്ലെന്നും  നീതിക്ക് വേണ്ടി അവസാനം വരെ ഞാൻ പോരാടും. ആരൊക്കെ കൂടെയുണ്ടാവുമെന്നത് എന്റെ പ്രശ്നമല്ലെന്നും അൻവർ പറഞ്ഞു. ഞാൻ കോൺഗ്രസ്സുകാരൻ തന്നെയായിരുന്നു, ഇ  എം എസും  കോൺഗ്രസുകാരൻ തന്നെയായിരുന്നുവെന്ന് അൻവർ പറഞ്ഞു. അൻവരിന്റെ പശ്ചാത്തലം കോൺഗ്രസ്സിന്റെതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അൻവർ.

തന്നെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കുന്നത് വരെ പാർട്ടിയോടൊപ്പം നിൽക്കും ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു. പറയാനുള്ള കാര്യാണങ്ങൾ അതാത് സമയങ്ങളിൽ പാർട്ടിയിലും സര്ക്കാരിലും പറഞ്ഞിട്ടുണ്ട്. പരിഹാരം കാണാത്തത് കൊണ്ടാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അൻവർ പറഞ്ഞു.

ഇനിയും ഞാൻ പരസ്യപ്പെടുത്തിയിലെങ്കിൽ ഇതൊന്നും പുറം ലോകം അറിയിലെന്നും അൻവർ പ്രതികരിച്ചു. കോടിയേരി പാർട്ടി സെക്രട്ടറിയായ സമയം മുതൽ ഞാൻ ഇത്തരം പേകൂത്തുകാർക്കെതിരെ പരാതി നല്കുന്നുണ്ടെന്നും എ കെ ജി സെന്ററിലുള്ള എന്റെ പരാതികൾ ബുക്ക് ആക്കുകയായന്നെങ്കിൽ വാല്യങ്ങൾ വേണ്ടി വരുമെന്നും അൻവർ പറഞ്ഞു.

നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി ശശിയെ പുറത്താക്കിയിരുന്നു. അതേ കാരണങ്ങൾ ഇപ്പോഴും ശശിയിൽ നിൽനിൽകുന്നുണ്ട്. അത്തരത്തിലുള്ള ആളുകളാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു. തെറ്റിദ്ധാരണകൾ മാറ്റി കൊടുക്കേണ്ടവർ അത് മാറ്റി കൊടുക്കണമെന്നും അൻവർ കൂട്ടിചേർത്തു.

Related Articles

- Advertisement -spot_img

Latest Articles