തിരുവനന്തപുരം : എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയായ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്. അതേസമയം, ആലപ്പുഴയിൽ രോഗ ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കുടുംബവും ക്വാറന്റൈനിൽ ആണ്.
എംപോക്സ് ലക്ഷണങ്ങൾ കണ്ടത് മൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ യുവതിക്ക് ചിക്കൻപോക്സ് ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ പരിസരത്തും രൂപപ്പെട്ട എംപോക്സ് ഭീതിക്ക് അറുതിയായി. ഇതിനിടെയാണ് ആലപ്പുഴയിൽ മറ്റൊരാൾക്ക് രോഗലക്ഷണം കണ്ടത്.
മലപ്പുറം ജില്ലയിൽ നേരത്തെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.