ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മഹാലക്ഷ്മി എന്ന 29 കാരിയുടെ മൃതദേഹമാണ് 20 കഷ്ണമാക്കിയത്. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്.
മുറിയിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ വാസികളാണ് പരാതിപ്പെട്ടത്. യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഹേമന്ത് ദാസാണ് യുവതിയുടെ ഭർത്താവ്. സെന്റ്രൽ ഡിവിടഷൻ പോലീസ് പ്രത്യേക സംഘത്തെ രൂപപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.