നിലമ്പൂർ: എൽ ഡി എഫുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്ന് പി വി അൻവർ. ഒരു മുന്നണിയിലുമില്ല, സ്വതന്ത്രനായി തന്നെ മുന്നോട്ട് പോകുമെന്നും അൻവർ പറഞ്ഞു. നാട്ടുകാർ തന്ന എം എൽ എ സ്ഥാനം രാജി വെക്കില്ല. ഇടതു മുന്നണി പാർലമെന്ററി യോഗത്തിലും പങ്കെടുക്കില്ല. ഞായറാഴ്‌ച നിലമ്പൂരിൽ പ്രവർത്തർക്കു മുന്നിൽ നിലപാട് പറയുമെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി കുടുംബത്തെ മാത്രമേ കാണുന്നുള്ളൂ, സംരക്ഷണം മരുമകന് മാത്രമാണെന്നും അൻവർ കുറ്റപ്പെടുത്തി. പൂരം കലക്കിയതിനു പിന്നിൽ കേന്ദ്ര സംരക്ഷണം ആഗ്രഹിക്കുന്നവരാനെന്നും അവരുടെ സംരക്ഷണമാണ് അജിത്കുമാറിനുള്ളതെന്നും അൻവർ പറഞ്ഞു. ബി ജെ പിക്ക് കേരളത്തിൽ സീറ്റ് നേടിക്കൊടുക്കുവാനുള്ള കളികളാണ് പൂരം കാലാക്കിയതിനു പിന്നിൽ നടന്നതെന്നും ബി ജെ പി സമർത്ഥമായി ലക്ഷ്യം നേടുകയായിരുന്നു വെന്നും അൻവർ പറഞ്ഞു.
കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് അന്ന് വൈകീട്ട് തന്നെ മുഖ്യമന്ത്രിക്ക് അമേരിക്കയിലേക്ക് പോകാൻ വേണ്ടിയായിരുന്നുവെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി തന്നെ വഞ്ചിക്കുകയായിരുന്നു, കൊടും ചതിയാണ് അദ്ദേഹം തന്നോട് ചെയ്തതെന്നും തൃശൂർ പ്രസംഗത്തിൽ തന്നെ കള്ളനാക്കി ചിത്രീകരിക്കുകയും ചെയ്തു.