മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുകൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു പി വി അൻവർ.കൊണ്ടുവന്നതിൽ കുറച്ചു അയച്ചു മാറ്റിയെന്ന വെളിപ്പെടുത്തലിന്റെ വീഡിയോയും അൻവർ പുറത്തുവിട്ടു.
2023 ൽ വിദേശത്തുനിന്നുമെത്തിയ കുടുംബവുമായി സംസാരിക്കുന്ന വീഡിയോയാണ് അൻവർ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വർണ്ണത്തിൽ പകുതിയോളം പോലീസ് അടിച്ചു മാറ്റിയതായി വീഡിയോയോൾ കുടുംബം ആരോപിക്കുന്നുണ്ട്.
പോലീസ് രേഖകളിലും കസ്റ്റംസ് രേഖകളിലും യഥാർത്ഥ രേഖകളിലും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണെന്നും,വീഡിയോയിൽ പറയുന്നുണ്ട്. സിറ്റിംഗ് ജഡ്ജിയെ വെച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകളും അന്വേഷിക്കുവാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും അൻവർ ചോദിച്ചു.
പോലീസ് പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ പകുതി പോലും കസ്റ്റംസിന് കിട്ടുന്നില്ല. പകുതിപോലീസ് വിഴുങ്ങുകയാണെകാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അൻവർ പറഞ്ഞു.