കണ്ണൂർ: പി വി അൻവർ വലതു പക്ഷത്തിന്റെ കോടാലി കൈയായി മാറിയെന്ന് സി പി എം കണ്ണൂർ സെക്രട്ടറി എം വി ജയരാജൻ. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവർ ചെയ്തതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ആർക്കുവേണ്ടിയാണ് അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അൻവർ വ്യക്തമാക്കണം. ആരോപണങ്ങൾ എല്ലാം ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്നും അദ്ദേഹം പറഞ്ഞു.