കണ്ണൂർ: പി വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല സി പി എം. അൻവറിനെ ഉപയോഗിച്ചു സി പി എമ്മിനെ തകർക്കാമെന്നു യു ഡി എഫും ബി ജെ പിയും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിൽ നടന്ന പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാമകൃഷ്ണൻ
പാർട്ടിക്കെതിരെ ആര് പ്രവർത്തിച്ചാലും അവരെ പ്രതിരോധിക്കുന്ന ചരിത്രമാണ് സി പി എമ്മിനുള്ളത്, അത് ആവർത്തിക്കുക തന്നെ ചെയ്യും. പിണറായി വിജയനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു.