മലപ്പുറം: സിപി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പക്കാ ആർ എസ് എസുകാരനാണെന്ന് പി വി അൻവർ ആരോപിച്ചു. മുസ്ലിം വിരോധിയാണദ്ദേഹം, ഞാൻ നിസ്കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. മത ന്യൂനപക്ഷങ്ങളോട് കടുത്ത എതിർപ്പാണ് മോഹൻ ദാസിന്. മത സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാടെന്നാണ് മോഹൻ ദാസ് പറയുന്നത്. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും ഒരു സഹായവും ഇതുവരെ ചെയ്തിട്ടില്ല.
മോഹൻദാസ് മുൻ എസ് പി സുജിത് ദാസിന്റെ വേണ്ടപെട്ടണവാണ്. മലപ്പുറം ക്രിമിനൽ ജില്ലയാക്കാൻ സജിത് ദാസ് ശ്രമിച്ചപ്പോൾ മോഹൻ ദാസ് അതിനു കൂട്ട് നിൽക്കുകയായിരുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി. നാളെ നിലമ്പൂരിൽ ജനങ്ങളോട് മോഹൻദാസിനെ കുറിച്ച് വിശദമായി പറയും. രാഷ്ട്രീയ നക്സസിന്റെ ഭാഗമാണ് മോഹൻ ദാസ്. നിലമ്പൂരിലെ വികസനങ്ങൾ മുടങ്ങാൻ കാരണക്കാരൻ മോഹൻദാസാണ്. ഞാൻ നിയമസഭയിലേക്ക് പോകരുതെന്ന് ആഗ്രഹിച്ചയാളാണ് അദ്ദേഹം.
ബംഗ്ലാളിലെ അവസ്ഥയിലേക്ക് ഈ പാർട്ടി പോകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. നിലമ്പൂർ നഗരസഭ ഇടതിന് ലഭിച്ചു. പ്രചരണത്തിൽ മുഴു സമയം ഞാനുണ്ടായിരുന്നു. ഞങ്ങൾ തന്ന അംഗീകാരമാണത് വശങ്ങൾക്ക് ശേഷമാണ് നഗരസഭ ഇടതിന് ലഭിച്ചത്.